HIGHLIGHTS : തിരു : കണ്ണൂര്‍ ചാലയില്‍ ഉണ്ടായ ടാങ്കര്‍ ലോറി
തിരു : കണ്ണൂര്‍ ചാലയില്‍ ഉണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും പത്ത് ലക്ഷം രുപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ ജോലി ആവശ്യമില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് കുടുംബപെന്‍ഷന്‍ നല്‍കും. കൂടാതെ നാല്‍പ്പത് ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്ക്് അഞ്ച് ലക്ഷം രൂപയും നല്‍കും
വീട് കത്തി നശിച്ചവര്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കാനും തീരുമാനമായിട്ടുണ്ട്.
ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി.