ചാനലില്‍ എന്റെ സിനിമ കണ്ട് അഭിനന്ദിക്കുന്നവര്‍ക്ക് തെറി: മധുപാല്‍

തിയ്യേറ്ററില്‍ പോയി എന്റെ സിനിമ കാണാതെ ചാനലില്‍ സിനിമ കണ്ട് അഭിനന്ദിക്കുന്നവര്‍ക്ക് മറുപടി തെറിയായിരിക്കുമെന്ന്് സംവിധായകന്‍ മധുപാല്‍. കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ വച്ച് നടന്ന ഒഴിമുറി എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ കാണാന്‍ വിദ്യാര്‍ത്ഥികളുടെയും ആസ്വാദകരുടെയും നിറഞ്ഞ സദസ്സായിരുന്നു. സര്‍വ്വകലാശാല ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്‌സ് യൂണിയനും സരായിയും ചേര്‍ന്നാണ് പ്രദര്‍ശനമൊരുക്കിയത്

വൈകീട്ട് 5 മണിക്കായിരുന്നു പ്രദര്‍ശനം ശേഷം നടന്ന ഓപ്പണ്‍ഫോറത്തില്‍ മധുപാല്‍ ഷാഹിന റഫീഖ്, സി എസ് ചന്ദ്രിക എന്നിവര്‍ സന്നഹിതരായിരുന്നു തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സിന്ധു, നീതു, ജംഷീദലി എന്നിവര്‍ സംസാരിച്ചു ഈ സിനിമയിലെ സ്ത്രീപക്ഷ,സ്ത്രീ വിരുദ്ധ നിലപാടുകളും രാഷ്ടീയവും ചരിത്രവും സജീന ചര്‍ച്ചാവിഷയങ്ങളായി

Related Articles