HIGHLIGHTS : മലയാളത്തിന് 13 പുരസ്‌കാരങ്ങള്‍ ദില്ലി: 60 ാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മലയാളത്തിന് 13 പുരസ്‌കാരങ്ങള്‍ ;
ജനപ്രിയ ചിത്രം : ഉസ്താദ് ഹോട്ടല്‍
ദില്ലി: 60 ാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോളിവുഡ് ചിത്രമായ പാന്‍സിംഗ് തോമറാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം പാന്‍സിംഗ് തോമറിലെ അഭിനയത്തിന് ഇര്‍ഫാന്‍ ഖാനും മറാത്തി ചിത്രമായ അനുമതിയിലെ അഭിനയത്തിന് വിക്രം ഖോഖലെയും പങ്കിട്ടു. മികച്ച നടി ഉഷാ ജാദവ് ആണ്. മികച്ച സംവിധായകന്‍ ശിവാജി ലോസന്‍ പാട്ടീലാണ് (ചിത്രം ദാഖ്).
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സെല്ലുലോയ്ഡിന് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ മികച്ച പ്രകടനത്തിന് തിലകന് ജൂറിയുടെ പ്രതേ്യക പരാമര്‍ശം ലഭിച്ചു. ലാലിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച സഹ നടിക്കുള്ളപുരസ്‌കാരം കല്പനക്കും, മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം കളിയച്ഛനിലൂടെ ബിജിപാലിനു ലഭിച്ചു. ദേശീയ പുരസ്‌കാരങ്ങളില്‍ മലയാളത്തിന് 13 പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം(നോണ്‍ ഫീച്ചര്‍):ഷെഫേര്‍ഡ് ഓഫ് പാരഡൈസ്
സാമൂഹിക തപ്രതിബദ്ധതയുള്ള ചിത്രം: സ്പിരിറ്റ്
സംഭാഷണം: അഞ്ജലി മേനോന്‍
ഗായകന്‍: ശങ്കര്‍ മഹാദേവന്‍
ഗായിക: സംഹിത
ഗാനരചയിതാവ്: പ്രഫുല്‍ ജോഷി.
ജനപ്രിയ ചിത്രം : ഉസ്താദ് ഹോട്ടല്‍
മികച്ച സിനിമ നിരൂപകന്‍ : പിസി രാധാകൃഷ്ണന്‍
മികച്ച ശബ്ദലേഖകന്‍: എം ഹരികുമാര്‍
സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഡോക്യുമെന്ററി: ബിഹൈന്‍ഡ് ദി മിസ്റ്റ് (പികെ ബാബു)
നവാഗത സംവിധായകന്‍ : സിദ്ധാര്‍ത്ഥ് ശിവ(101 ചോദ്യങ്ങള്‍ )