ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം

ദില്ലി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ജാമ്യം. വന്ധ്യംകരിച്ച കേസില്‍ പഞ്ചകുല സിബിഐ പ്രത്യേക കോടതിയിലാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്ചത്.

നേരത്തെ ഗുര്‍മീതിന്റെ ജാമ്യം മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ഇതെ തുടര്‍ന്നാണ് ഗുര്‍മീത് സിബിഐ കോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ചെങ്കിലും വനിത അനുയായിയെ മാനംഭഗപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ജയിലില്‍ തന്നെ തുടരും.

Related Articles