ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി.

HIGHLIGHTS : അഹമ്മദാബാദ്: ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. 182

cite

അഹമ്മദാബാദ്: ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. 182 അംഗങ്ങളുള്ള നിയമസഭയിലേക്ക് 95 സീറ്റിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡി, ശ്വേത ഭട്ട്, അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേല, ന്യൂ സോഷ്യലിസ്റ്റ് മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥി മുകുല്‍ സിന്‍ഹ എന്നിവരാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നവര്‍.

നരേന്ദ്ര മോഡി മൂന്നാമൂഴം തേടുന്ന മണിനഗറാണ് അവസാനഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെ രംഗത്തിറക്കി മണ്ഡലത്തില്‍ ആദ്യമായി ഒരു മത്സരമൊരുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

രണ്ടാംഘട്ടവോട്ടെടുപ്പ് നടക്കുന്ന 17 മണ്ഡലങ്ങള്‍ അഹമ്മദാബാദ് ജില്ലയിലാണ്. വഡോദരയിലെ 13 മണ്ഡലങ്ങളിലും ഗാന്ധിനഗറിലെ ആറ് മണ്ഡലങ്ങളിലും വിധിയെഴുത്ത് നടക്കുന്നു.

രണ്ടാംഘട്ടത്തിലെ സ്ഥാനാര്‍ത്ഥികളില്‍ 19 ശതമാനം പേരും കുറ്റസൃത്യ പശ്ചാത്തലമുള്ളവരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!