ഗായിക രജ്ഞിനി ജോസ് വിവാഹിതയായി

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര പിന്നണി ഗായിക രജ്ഞിനി ജോസ് വിവാഹിതയായി. എറണാകുളം സ്വദേശി രാം നായരാണ് വരന്‍. ഞായറാഴ്ച രാവിലെ 11 മണിക്ക് കൊച്ചി റമദാന്‍ റിസോര്‍ട്ടില്‍ വെച്ചാണ് ചടങ്ങ് നടന്നത്.

വിവാഹത്തില്‍ ഇരുവരുടെയും അടുത്തബന്ധുക്കള്‍്ക്കും സുഹൃത്തുക്കള്‍ക്കും പുറമെ യേശുദാസ്, ഭാര്യ പ്രഭ, കാവ്യാ മാധവന്‍, ചിത്ര അയ്യര്‍, സംഗീത സംവിധായകന്‍ ശരത്ത് എന്നിവരും പങ്കെടുത്തു.

ചലച്ചിത്ര നിര്‍മാതാവായിരുന്ന ബാബുജോസിന്റെയും ജയലക്ഷ്മിയുടെയും മകളാണ്‌ രജ്ഞിനി ജോസ്.

എറണാകുളം സ്വദേശിയായ മന്മമദന്റെയും ഗീതയുടെയും മകനായ രാം കൊച്ചിയിലെ അറിയപ്പെടുന്ന ഡിജെയും സൗണ്ട് എഞ്ചിനിയറുമാണ് .

ഈ മാസം 23 ന് പെരുമ്പാവൂര്‍ വല്ലത്തെ പള്ളിയില്‍ വെച്ചായിരുന്നു ഇവരുടെ മനസമ്മതം നടന്നത്.

സിനിമ സാമൂഹ്യ രംഗത്തെ സൂഹൃത്തുക്കള്‍ക്കായ് 28ന്  വൈകീട്ട് ഇതെ റിസോര്‍ട്ടില്‍ സൗഹൃദ വിരുന്നൊരുക്കും.

പിന്നണിഗായിക രജ്ഞിനി ജോസ് നാളെ വിവാഹിതയാകും

Share news
error: Content is protected !!
Scroll to Top