ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 എ വിജയകരമായി വിക്ഷേപിച്ചു.

HIGHLIGHTS : ഹൈദരബാദ്: ഇന്തയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാത്രി 11.41 നാണ് ഐആര്‍എന്‍എസ്എസ് 1

malabarinews

ഹൈദരബാദ്: ഇന്തയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാത്രി 11.41 നാണ് ഐആര്‍എന്‍എസ്എസ് 1 എ വിക്ഷേപിച്ചത്. ഇതോടെ ബഹിരാകാശ രംഗത്തെ വന്‍ ചരിത്രനേട്ടമാണ് രാജ്യം സ്വന്തമാക്കിയത്.

sameeksha

വ്യോമ, നാവിക, കര, ഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള വിവരനിയമം തുടങ്ങിയ മേഖലകളില്‍ ഏറെ സഹായകമാകുന്ന ആദ്യ ഇന്ത്യന്‍ ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ്് 1 എ. യുദ്ധം പോലെയുള്ള അടിയന്തരഘട്ടങ്ങളില്‍ സൈന്യത്തിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താനാവും. മറ്റ് രാജ്യങ്ങളും സഹായമില്ലാതെ സ്വയം പര്യാപ്തത നേടാനാവുമെന്നാണ് ഈ ഉപഗ്രഹം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം വിഭാഗത്തിലെ ഏഴ് ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഇന്നലെ വിക്ഷേപിച്ചത്. 2015 ഓടെ മുഴുവന്‍ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം പൂര്‍ത്തിയാക്കുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒ രാത്രിയില്‍ വൈകിനടത്തിയ ആദ്യ ഉപഗ്രഹവിക്ഷേപണം എന്ന സവിശേഷതയും ഇതിനുണ്ട്.

ഇത്തരം സങ്കേതികവിദ്യകള്‍ നിലവില്‍ സ്വന്തമാക്കിയിട്ടുള്ളത് അമേരിക്ക, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!