ഗണ്‍മോനും ഗോള്‍ഡ്‌മോനുമെതിരായ നിലപാട് തുടരും; കെ മുരളീധരന്‍

k-muralidharanതിരു : ഗണ്‍മോനും ഗോള്‍ഡ്‌മോനുമെതിരായ നിലപാട് ഇനിയും തുടരുമെന്ന് കെ മുരളീധരന്‍. അതേ സമയം ഗണ്‍മോനും ഗോള്‍ഡുമോനും കോണ്‍ഗ്രസ്സ് കാരല്ലെന്നും അവര്‍ക്കെതിരെ ഇനിയും പറയുമെന്നും മുരളീധരന്‍ പറഞ്ഞു.

മന്ത്രിമാരില്‍ രണ്ട് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത് താന്‍ കാരണമല്ലെന്നും ഹൈക്കോടതിയില്‍ നിന്നും കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായതും താന്‍ കാരണമായിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

താന്‍ ഓരോരോ കാര്യങ്ങള്‍ പറയുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നല്ലതിന് വേണ്ടിയാണെന്നും ഇനിയും പാര്‍ട്ടിക്കു വേണ്ടി ഇത്തരം പ്രതികരണങ്ങള്‍ നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ പ്രസ്താവനയില്‍ സര്‍ക്കാരിന്റെ പ്രതിഛായ മങ്ങുമെന്ന എംഎം ഹസ്സന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

 

Share news
error: Content is protected !!
Scroll to Top