HIGHLIGHTS : തിരു: ഗണേഷ് യാമിനി വിഷയത്തില്‍
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുദാനന്ദന്‍ അവതരിപ്പിച്ച സബ് മിഷന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. വിഎസ്സിന്റെ സബ്മിഷന്‍ വൈകി ലഭിച്ചതുകൊണ്ടാണ് നിഷേധിച്ചതെന്ന് സ്പീക്കര്‍ എറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. തുടര്‍ന്ന് ബഹളം നിയന്ത്രണാതീതമായപ്പോള്‍ സ്പീക്കര്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് സഭാ നടപടികള്‍ നിര്‍ത്തി വെച്ചു. തുടര്‍ന്ന് സ്പീക്കര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി സഭാ നടപടികള്‍ പുനരാരംഭിച്ചുവെങ്കിലും വീണ്ടും ബഹളം തുടരുകയും അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രവാക്യം വിളിക്കുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നേരത്തെ തന്നെ ശൂന്യവേള റദ്ദാക്കിയിരുന്നു.

യാമിനിയുടെ പരാതി സ്വീകരിച്ച് അനേ്വഷണം നടത്താന്‍ ആവശ്യപ്പെടുന്നതിന് പകരം ഗണേഷിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു വെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സത്യപ്രതിഞ്ജ ലംഘനം നടത്തി മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലാക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ ചോദേ്യാത്തരവേളയില്‍ സഭയില്‍ എത്തിയത്. അതേ സമയം ഗണേഷ് യാമിനി വിഷയം വഷളാക്കിയത് ബാഹ്യ ശക്തികളുടെ ഇടപെടലാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വസതി കേന്ദ്രീകരിച്ച് നിയമം അട്ടിമറിക്കുകയാണെന്നും സി ദിവാകരന്‍ നിയമസഭക്ക് പുറത്ത് ആരോപിച്ചു. സഭ പിരിച്ച് വിട്ടതിന് ശേഷം സഭക്ക് പുറത്തെത്തി മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് വെറ്റിനറി സര്‍വ്വകലാശാലകളെ സംബന്ധിച്ചുള്ളതടക്കം മൂന്ന് ബില്ലുകള്‍ പാസ്സാക്കിയാണ് സഭ ഇന്ന് പിരിഞ്ഞത്.