HIGHLIGHTS : തിരു: മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും
തിരു: മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും മുഖ്യമന്ത്രി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മന്ത്രിസഭയില്‍ ഇരിക്കുന്നവര്‍ മര്യാദപാലിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാകാതെ കള്ളക്കളികളിക്കുന്നതെന്നും പിണറായി ചോദിച്ചു.

അതെസമയം ഗണേശ് കുമാറിനെതിരെ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ ആരോപണം വസ്തുതാപരമല്ലെങ്കില്‍ പിസി ജോര്‍ജ്ജിനെ ഒഴിവാക്കുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.
ഗണേശ് കുമാറിനെതിരെ പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു ഈ മന്ത്രി ഗണേശ് കുമാറാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
എന്നാല്‍ തനിക്കാരുടേയും തല്ലുകിട്ടിയിട്ടില്ലെന്നും സദാ സമയവും പോലീസ് കാവലുള്ള മന്ത്രിയുടെ വീട്ടില്‍ കയറി കഴിയാന്‍ പറ്റുമോ എന്നും ഗണേശ്കുമാര്‍ ചോദിച്ചു.
പിസി ജോര്‍ജ്ജ്ിനെതിരെ നെല്ലിയാമ്പതി വിഷയത്തില്‍ കേസെടുക്കുമെന്ന നിലപാട് കാരണം തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ്ജ് രംഗത്തെത്തിയതെന്നുമാണ് ഗണേശിന്റെ പ്രതികരണം.
കെഎം മാണിയടക്കമുള്ളവര്‍ ഈ പ്രശ്‌നത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് നോക്കുന്നത്.