ഖസീമയില്‍ പൊതുമാപ്പില്‍ 70 പേര്‍ക്ക് ഖമീസില്‍ മോചനം.

സൗദിഅറേബ്യ: പൊതുമാപ്പിനെ തുടര്‍ന്ന് ഖമീസ് മുശൈത്തില്‍ 70 ജയില്‍മോചിതരായി. അബ്ദുല്ല രാജാവിന്റെ രോഗം ശമിച്ചതിനെ തുടര്‍ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

പൊതുമാപ്പ് പ്രഖ്യാപനം വന്നതുമുതല്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഖമീസ് ജയില്‍ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് ബിന്‍ സെയഫ് അശ്ശഹ്‌റാനി പറഞ്ഞു.

പൊതുമാപ്പിന് അര്‍ഹരായ കൂടുതല്‍പേരെ വരും ദിവസങ്ങളില്‍ കണ്ടെത്തുമെന്നും അതിനുവേണ്ടി കൂടുതല്‍ ഫയലുകള്‍ പരിശോധിച്ചു വരികയാണെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top