HIGHLIGHTS : കൊല്ലം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ക്രൈം വാരിക
കൊല്ലം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ക്രൈം വാരിക പത്രാധിപര്‍ ടിപി നന്ദകുമാറിന് മൂന്ന് മാസം തടവ്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സന്തോഷ് കുമാറിന്റേതാണ് ഉത്തരവ്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ബാറിലെ അഭിഭാഷകനുമായ പാരിപ്പള്ളി രവീന്ദ്രനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കുറ്റത്തിനാണ് തടവ്.
പാരിപ്പള്ളി രവീന്ദ്രന്‍ കൊല്ലത്തെ ഒരു അഭിഭാഷകനെ ഹൈക്കോടതി ജഡ്ജിയാക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ കരാര്‍ ഉറപ്പിച്ചതായും 65,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ലേഖനത്തില്‍ പറഞ്ഞിരുന്നു. കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്‌കൂളില്‍ അധ്യാപക നിയമനം നടത്താനായി രവീന്ദ്രന്‍ കൈക്കൂലി വാങ്ങിയെന്നും വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു.


വിവാദലേഖനം പ്രസിദ്ധീകരിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നായിരുന്നു നന്ദകുമാറിന്റെ വാദം . എന്നാല്‍ കോടതി നന്ദകുമാറിന്റെ വാദം തള്ളുകയായിരുന്നു