ബാംഗ്ലൂര്‍: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബാംഗ്ലൂരിലെ ഫ്ഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള ബന്ധുക്കളുടെ പരാതിയില്‍ ഭാര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ മാധവത്തില്‍ ബാബുവിന്റെ മകള്‍ ശാലിനി പി നായര്‍(22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അയല്‍ വീട്ടുക്കാരാണ് മൃതദേഹം ആദ്യം കണ്ട്ത്. ഉടന്‍ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.
ഒരുവര്‍ഷം മുമ്പാണ് ശാലിനിയും ശ്രീജിത്തും വിവാഹിതരായത്. ബന്നാര്‍ഘട്ടയിലുള്ള സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് ശ്രീജിത്ത്. വിവാഹശേഷം ഇരുവരും സ്വരച്ചേര്ച്ചിയിലായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ബന്നാര്‍ഘട്ട പോലീസില്‍ പരാതിനല്‍കിയിരുന്നു.





