കോഴിക്കോട് : കോഴിക്കോട് പാളയത്ത് വന്‍ തീപിടുത്തം. സ്ത്രീകള്‍ക്കും കുട്ടുകള്‍ക്കും വേണ്ടിയുള്ള കോട്ടപറമ്പ് ആശുപത്രിക്ക്്് സമീപത്തുള്ള ഭാരത് ഹോട്ടലിനാണ് തീ പിടിച്ചത്. അഞ്ച്കടകള് പൂര്‍ണമായി കത്തിനശിച്ചു. രാവിലെ 7.30 നായിരുന്നു അപകടം ഉണ്ടായത് . സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്സിന്റെ ഏഴ് യൂണിറ്റുകളാണ് തീ അണക്കാന്‍ എത്തിയത്. ഇപ്പോള്‍ തീ നിയന്ത്രണത്തിലായിട്ടുണ്ട്.
ഇതിനിടെ തീ അണക്കാന്‍ വൈകിയെന്നാരോപിച്ച് സംഭവസ്ഥലത്തെത്തിയ കോഴിക്കോട് ജില്ലാ കളക്റ്ററെ നാട്ടുകാര്‍ തടഞ്ഞു.
ലക്ഷകണക്കിന് രൂപയുടെ നഷ്ട്ം ഉണ്ടായിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




