കോഴിക്കോട്: കോടതി ഹാളില്‍ വെച്ച് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നേരെ മോഷണക്കേസിലെ പ്രതി ചെരിപ്പെറിഞ്ഞു. മോഷണക്കേസിലെ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി റഫീഖാണ് വിചാരണ ഹാളില്‍ വെച്ച് മജിട്രേററിനെ ചെരുപ്പുകൊണ്ടെറിഞ്ഞത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെ പ്രതിക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് മജിസ്ട്രേറ്റ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഏഴ് മാസമായി ജയിലിലാണെന്നും തന്നെ വെറുതെ വിടണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇത് കേള്‍ക്കാന്‍ തയ്യാറാകാതെ കോടതി നടപടികള്‍ തുടര്ന്നുപ്പോഴാണ് പ്രതി റഫീഖ് മജിസ്ട്രേറ്റിന് നേരെ തന്റെ ചെരുപ്പൂരി എറിഞ്ഞത്.
മജിസ്ട്രേറ്റ് പി ടി പ്രകാശിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.




