Section

malabari-logo-mobile

കോഴിക്കോട്ട് വന്‍ തീപിടുത്തം.

HIGHLIGHTS : കോഴിക്കോട് : രണ്ടാംഗേറ്റിന് പടിഞ്ഞാറ് ഭാഗത്താണ് തീപിടുത്തമുണ്ടായത്.

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തില്‍ വന്‍ തീപിടുത്തം. രണ്ടാംഗേറ്റിന് പടിഞ്ഞാറ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 10 ഓളം കടകള്‍ പൂര്‍ണമായും 15 കടകള്‍ ഭാഗികമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ 4യൂണിറ്റുകള്‍ സ്ഥലത്തെത്തി സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ച് തീ അണച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് റഹ്മത്ത് ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്ന് ആദ്യം തീ ഉയര്‍ന്നത്. ഹോട്ടല്‍ നോമ്പായതിനാല്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും ഇവിടുത്തെ തൊഴിലാളികള്‍ ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 40 മീറ്ററോളം ഉയരത്തിലാണ് തീ ആളികത്തിയത്്. ഹോട്ടലിന്റെ പിന്നിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുകിടക്കുന്ന വീടുകളിലെ ആളുകളെ പോലീസ് ഒഴിപ്പിച്ചു.

തീ തൊട്ടടുത്ത പെയ്ന്റ് കടയിലേക്ക് പടര്‍ന്നു പിടിച്ചതോടെയാണ് നിയന്ത്രണാധീതമായത്. പെയ്ന്റ്കടയിലെ പെയ്ന്റു കത്താന്‍ തുടങ്ങിയതോടെ തീ ആളിപടരുകയായിരുന്നു.

റെയില്‍വേട്രാക്കിന് തൊട്ടടുത്തായതിനാല്‍ ഈ സമയത്ത് ട്രെയിനുകള്‍ ഈ ഭാഗത്തുകൂടി വേഗതകുറച്ചാണ് ഓടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!