HIGHLIGHTS : കോഴിക്കോട് : കോഴിക്കോട് നഗരത്ത
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ പന്നിയങ്കരിയില്‍ നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അക്രമാസക്തരമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തിന് ഇപ്പോഴും അയവു വന്നിട്ടില്ല.
ഇന്നലെ ഹേല്‍മറ്റ് വേട്ടക്കിടെ അരക്കിണര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് ജനങ്ങള്‍ ഞായറാഴ്ച വൈകീട്ട് മുന്ന് മണിോടെ തെരുവിലിറങ്ങിയത്. അരക്കിണര്‍ ഭാഗത്ത് നിന്ന് പന്നിയങ്കര പോലീസ് സ്റ്റേഷനിലേക്ക് നീങ്ങിയ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശിയതോടെ ജനം അക്രമാസക്തരാകുകയായിരുന്നു. പന്നിയങ്കര മുതല്‍ വട്ടകിണര്‍ വരെ തെരുവ് യുദ്ധക്കളമായി മാറുകയായിരുന്നു. മണിക്കൂറുകളായി സംഘര്‍ഷം നീണ്ടപ്പോള്‍ ജനങ്ങളും പോലീസും നിരവധി തവണ ഏറ്റുമുട്ടി.. നേരമിരുണ്ടതോടെ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. കത്തുന്ന ടയറുകള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലാത്തിചാര്‍ജ്ജില്‍ ഓടിപ്പോയ ജനക്കൂട്ടം തിരികെ വന്ന് പോലീസിനു നേരെ കല്ലെറിയുന്നതും കാണാമായിരുന്നു. പിന്നീട് പോലീസ് ഗ്രനേഡ് പ്രയോഗിച്ചതോടെയാണ് സംഘര്‍ഷത്തിന് നേരിയ അയവുണ്ടായെങ്കിലും റെയില്‍വേ ലൈനിലിറങ്ങിനിന്ന് ജനക്കൂട്ടം പോലീസിനുനേരെ രൂക്ഷമായ കല്ലേറ് നടത്തി്.
ഹെല്‍മെറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘര്‍ഷത്തില്‍ പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ പോലീസ് വാനില്‍ കയറ്റിയാണ സംഘര്‍ഷ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയത്.
നാളെ കോഴിക്കോട് കളക്ടര്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.