HIGHLIGHTS : കൊച്ചി : കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ നാലാംബ്ലോക്കില്‍ ഉണ്ടായ
കൊച്ചി : കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ നാലാംബ്ലോക്കില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. കടവൂര്‍ താണിക്കുഴി നാരായണനും വട്ടക്കാവില്‍ ഔസേപ്പുമാണ് മരിച്ചത്. നാലുപേരെ കാണാതായതായും സൂചനയുണ്ട്. ഒമ്പതോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.കിഴക്കയില്‍ മീരാന്‍, ഞരമ്പുകാനയ്ക്കല്‍ കുഞ്ഞൂഞ്ഞ്, മടക്കാപ്പള്ളില്‍ ഐപ്പ്, പൂഞ്ചലക്കാട്ട് ബിനോയ്, മണിക്കുന്നേല്‍ ഗോപാലന്‍, കടുവാക്കുഴി മധു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ് അല്‍പ്പസമയത്തിനുള്ളില്‍ ഡാം തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഈ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുയാണ.
മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.