കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ധനം.

വള്ളിക്കുന്ന് : സിപിഎം സ്മാരം തകര്‍ത്തതലില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആനങ്ങാടി റയില്‍വേഗേറ്റിനടുത്ത് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പികെ രവീന്ദ്രനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി ആശുപത്രിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഉണ്ണികൃഷ്ണന്‍ നായര്‍, മോഹനന്‍, ഉണ്ണിമൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles