HIGHLIGHTS : ദില്ലി : ബംഗാളിലെ തൃണമുല്‍കോണ്‍ഗ്രസ്
ദില്ലി : ബംഗാളിലെ തൃണമുല്‍കോണ്‍ഗ്രസ് -കോണ്‍ഗ്രസ് മധുവിധുകാലം കഴിഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്ന് തൃണമൂല്‍ വ്യക്തമാക്കി. പിന്തുണയില്ലെങ്കിലും ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം തങ്ങള്‍കുണ്ടെന്നും സഖ്യം തുടരണമോ എന്നത്് കോണ്‍ഗ്രസ്സാണ് തീരുമാനിക്കേണ്ടതെന്നതാണ് തൃണമൂലിന്റെ പക്ഷം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം വോട്ട്‌ചെയ്യാനാവില്ലെന്നും തൃണമൂല്‍ വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ബംഗാളിലെത്തിയ പ്രണബിനോട് ബംഗാളിലെ എംപിമാരും എംഎല്‍എ മാരും പരാതിയുടെ കെട്ടാണ് അഴിച്ചത്. അപമാനം സഹിച്ച് ഇനിയും തൃണമൂലിനോടൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്നും സംഖ്യം തുടര്‍ന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമായിരുന്നു ഇവരുടെ പരിവേദനം.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മമത ബംഗളിലെ കോണ്‍ഗ്രസ് നേതാക്കളെ ജനപിന്‍തുണയില്ലാത്തലരും നട്ടെല്ലില്ലാത്തവരുമാണെന്ന് കളിയാക്കിയിരുന്നു. ഇത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ സഖ്യം തകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍