കോണ്‍ഗ്രസ്‌ ഏകോപന സമിതിയെ രാഹുല്‍ ഗാന്ധി നയിക്കും.

ന്യൂഡല്‍ഹി: 2014 ലെ ലോകസഭാ തെരെഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ ഏകോപന സമിതിയെ രാഹുല്‍ ഗാന്ധി നയിക്കും. സോണിയ ഗാന്ധിയാണ്‌ സമിതിയെ തീരുമാനിച്ചത്‌. പ്രധാന സംഖ്യങ്ങള്‍ സംബന്ധിച്ച സമിതിയുടെ അധ്യക്ഷന്‍ ആന്റണിയാണ്‌.

ദിഗ്വിജയ്‌ സിംങ്‌, മധുസൂദന്‍ മിസ്‌ത്രി, ജയറാം രമേഷ്‌, അഹമ്മദ്‌ പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവരാണ്‌ സമിതിയിലെ മറ്റ്‌ അംഗങ്ങള്‍.

ഇതു കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്നു സമിതികള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Related Articles