Section

malabari-logo-mobile

കോണ്‍ഗ്രസും ബിജെപിയും റിലയന്‍സിന്റെ പോക്കറ്റില്‍ ; കെജരിവാള്‍

HIGHLIGHTS : ദില്ലി: വ്യവസായികളും രാഷ്ട്രീയക്കാരും തമ്മിലുള്ള വഴിവിട്ട

ദില്ലി: വ്യവസായികളും രാഷ്ട്രീയക്കാരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങള്‍ തുറന്നു കാണിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ തുറന്നടിക്കല്‍. റിലയന്‍സിനെതിരെ ആരോപണങ്ങളുമായി അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ കെജരിവാള്‍. കോണ്‍ഗ്രസും ബിജെപിയും മുഖേഷ് അംബാനിയുടെ പോക്കറ്റിലാണെന്നും ഇവരുടെ നയപരമായ കാര്യങ്ങള്‍ പോലും മുഖേഷ് അംബാനി ഇടപെടുന്നുണ്ടെന്നും കെജരിവാള്‍ ആരോപിച്ചു.

റിലയന്‍സിനു നല്‍കിയ ആനുകൂല്യങ്ങള്‍ രാജ്യത്ത് വിലക്കയറ്റം ഉണ്ടാക്കുന്നുണ്ടെങ്കിലും ഇവര്‍ ആരോപിച്ചു.

പാചകവാതക വിലവര്‍ദ്ധനയ്ക്ക് വേണ്ടി ജയപ്പാല്‍ റെഡ്ഡിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത് റിലയന്‍സിനുവേണ്ടിയാണ്. പെട്രോളിയം മന്ത്രിയായി മുരളി ദേവ്രയെ കൊണ്ടുവന്നതും റിലയന്‍സിനു വേണ്ടിയായിരുന്നെന്നും അദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെജരിവാളിനു പുറമെ പ്രശാന്ത് ഭൂഷണും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!