HIGHLIGHTS : കോട്ടയം: തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ നിന്നും മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി.

കോട്ടയം: തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ നിന്നും മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി. കൂട്ടികളെ കണാതായി നാലു ദിവസം കഴിഞ്ഞാണ് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. സ്‌കൂളില്‍ പോയ കുട്ടികള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നും പരാതിയില്‍ പറയുന്നു.
പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുത്താണ് കടന്നുകളഞ്ഞതെന്ന് സൂചനയുണ്ട്.
ഇവിടെയുള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.