കോട്ടക്കലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടക്കല്‍:  ദേശിയപാതയില്‍ കോട്ടക്കലിനടുത്ത് ചെനക്കലില്‍ കണ്ടെയിനര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇരുവരും കാര്‍ യാത്രക്കാരായിരുന്നു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി ചെറുകര കല്ലേപറമ്പില്‍ ഇസ്മായിലിന്റെ ാേമകന്‍ അഖില്‍ അഹമ്മദ്(18),വളാഞ്ചേരി എടയൂര്‍ പൂക്കാട്ടരി കൊട്ടപാറ അബ്ദുസമദിന്റെ മകന്‍ സഫ്‌വാന്‍(18) എന്നിവരാണ് മരിച്ചത്
ചൊവ്വാഴ്ച 3 മണിയോടെയാണ് അപകടം ഉണ്ടായത്.കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്ന ലോറിയും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മറ്റേയാള്‍ കോട്ടക്കല്‍ മീംസ് ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.

എന്‍ട്രന്‍സ് കോച്ചിങ്ങിനായി കോട്ടക്കല്‍ യൂണിവേഴ്‌സല്‍ കോച്ചിങ്ങ് സെന്ററില്‍ പോയി മടങ്ങവെയാണ് അപകടം ഉണ്ടായത്.സഹപാഠികളാണ് മൃത്‌ദേഹം കണ്ട് ആളെ തിരിച്ചറിഞ്ഞത്.

മൃതദേഹങ്ങള്‍ ഇന്ന് തിരൂര്‍ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സഫ്‌വാന്റെ കബറടക്കം പൂക്കാട്ടരി ജുമാമസ്ജിദ് കബര്‍സഥാനിലും, അഖില്‍ അഹമ്മദിന്റെ കബറടക്കം കുന്നപ്പള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനിലും നടക്കും.

Related Articles