HIGHLIGHTS : കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വ്യാപാരകേന്ദ്രത്തിലുണ്ടായ
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വ്യാപാരകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 13 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സൂര്യസെന്‍ സ്ട്രീറ്റിലെ ആറ് നില കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്.
തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നു. പൊള്ളലേറ്റവരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തീപിടുത്തമുണ്ടായ ഉടന്‍ തന്നെ 20 ഫയറെഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്. എന്നാല്‍ കെട്ടിടത്തില്‍ നിന്നും ശക്തമായ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാവുകയായിരുന്നു. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം മെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുസാധനങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും വില്‍ക്കുന്ന കടകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കമുള്ള ഈ കെടിടങ്ങള്‍ക്ക് അംഗീകരമില്ലാത്തതാണെന്ന് അഗ്നിശമന മന്ത്രി ജാവേദ് ഖാന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത നിരവധി കെട്ടിടങ്ങള്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നും അവയ്‌ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.