കൊച്ചുമകനെ ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍

ചവറ : രണ്ടടര വയസ്സുള്ള കൊച്ചുമകനെ ബ്ലേഡ് കൊണ്ട് ശരീരത്തിലാകെ കീറി മുറിവേല്‍പ്പിച്ച മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര അരിനല്ലൂര്‍ തൈവിള വടക്കേതില്‍ കൃഷ്ണന്‍കുട്ട(61) ആണ് കുഞ്ഞിനെ മാരകമായി മുറിവേല്‍പ്പിച്ചത്.
കൃഷ്ണന്‍ കുട്ടിയുടെ മകന്‍ രവീന്ദ്രന്റെയും സുലോചനയുടെയും മകനാണ് രണ്ടര വയസ്സുള്ളഅതുല്‍ ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്ന് ശാസ്താംകോട്ട സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ.

കൃഷ്ണന്‍ കുട്ടി വീട്ടില്‍ വെച്ച് സ്ഥിരമായി മദ്യപിക്കുന്നത് രവീന്ദ്രന്‍ ചോദ്യം ചെയ്തതിരുന്നു. ഇതിലുള്ള കോപം തീര്‍ക്കാനാണ് ഇയാള്‍ കുട്ടിയെ പ്രാകൃതമായ രീതിയില്‍ ശിക്ഷിച്ചതെന്ന് പറയുന്നു. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് കസ്റ്റഡിയിലെടുപത്തു.

ആശുപത്രിയില്‍ വേശിപ്പിച്ച കുഞ്ഞിന് 40 തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു . കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top