HIGHLIGHTS : തിരു : കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ
തിരു : കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായതോടെ ഇതിനെതിരെ ഇ ശ്രീധരനും രംഗത്തെത്തി.
ഡിഎംആര്‍സിയെ നര്‍മാണം ഏല്‍പ്പിച്ചില്ലെങ്കില്‍ കൊച്ചി മെട്രോയുമായി സഹകരിക്കാനാവില്ലെന്ന് അദേഹം കേന്ദ്രമന്ത്രി കെ വി തോമസിനെ അറിയിച്ചു.

പദ്ധതിയുടെ ഉപദേശകരായോ ഭാഗിക നിര്‍മാണ ചുമതലക്കാരായോ ഡിഎംആര്‍സിയെ നിയമിച്ച് മെട്രോക്ക് ആവശ്യമുള്ള കോടികളുടെ സാമഗ്രികള്‍ വാങ്ങാന്നത് നേരിട്ട് കൈകാര്യം ചെയ്യാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നീക്കം.
കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് വന്‍ കമ്മീഷന്‍ കൈപ്പറ്റാനാനുള്ള സാധ്യതകള്‍ ശ്രീധരനേയും ഡിഎംആര്‍സിയേയും ഏല്‍പ്പിക്കുന്നതിലൂടെ ഇല്ലാതാകുമെന്നതാണ് ഇത്തരം നീക്കത്തിന് പിന്നിലുള്ളത്.