HIGHLIGHTS : കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ .

കൊച്ചി: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ പതിനായിരങ്ങള്‍ അണിനിരന്ന് മനുഷ്യമെട്രോ തീര്‍ത്തു. ആലുവമുതല്‍ പേട്ടവരെ 25 കിലോമീറ്റര്‍ മനുഷ്യമതില്‍ തീര്‍ത്താണ് മെട്രോ തീര്‍ത്തിരിക്കുന്നത്.
വൈകീട്ട് അഞ്ചോടെ റോഡിന്റെ ഇടത് വശത്ത് തീര്‍ത്ത മനുഷ്യമെട്രോയുടെ ആദ്യ കണ്ണിയായി ആലുവയില്‍ ഡോ. ടോണി ഫെര്‍ണാണ്ടസും പേട്ടയില്‍ അവസാന കണ്ണിയായി വൈക്കം വിശ്വനും അണി ചേര്‍ന്നു.
കൊച്ചി നഗരവികസന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷത വഹിച്ചു. പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ബിനോയ് വിശ്വം, എം.എം. ലോറന്‍സ്, കെ.പി. രാജേന്ദ്രന്‍, പി.സി. തോമസ്, ടി.പി. പീതാംബരന്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, പ്രഫ. എന്‍.എം. ജോസഫ്, വി.സുരേന്ദ്രന്‍പിള്ള എന്നിവരും ചലചിത്രമേഖലയില്‍ നിന്ന് ജോണ്‍ പോള്‍, സിദ്ദിഖ്, രഞ്ജിത്ത്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, ബിജിബാല്‍ എന്നിവരും പങ്കെടുത്തു.