HIGHLIGHTS : ദില്ലി: കൈക്കൂലി കേസില്‍ അനന്തരവന്‍ വിജയ് സിഗ്ല പിടിയിലായ സംഭവത്തില്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍
ദില്ലി: കൈക്കൂലി കേസില്‍ അനന്തരവന്‍ വിജയ് സിഗ്ല പിടിയിലായ സംഭവത്തില്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനോട് കോണ്‍ഗ്രസ്സ് വിശദീകരണം ആവശ്യപ്പെട്ടു. തനിക്ക് ഈ അഴിമതിയില്‍ പങ്കില്ലെന്നും സിഗ്ലയുടെ ഇടപാടുകളില്‍ തനിക്ക് ബന്ധമില്ലെന്നും ബന്‍സാല്‍ വ്യക്തമാക്കി.
റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാറില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇന്നലെ രാത്രി സിബിഐ ബന്‍സാലിയുടെ അനന്തരവനായ വിജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. സ്ഥാനകയറ്റം നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് കൈക്കൂലി നല്‍കിയത്. 10 കോടി രൂപയായിരുന്നു വിജയ്‌സിഗ്ല മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടത്. ഒടുവില്‍ ഇടനിലക്കാരന്‍ വഴി രണ്ട് കോടി രൂപയാക്കി ഇത് ചുരുക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് അടിയന്തിരമായി മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
MORE IN പ്രധാന വാര്‍ത്തകള്‍
