കേരള സ്‌ട്രൈക്കേഴ്‌സിന് മൂന്ന് വിക്കറ്റ് വിജയം.

കൊച്ചി: ഹീറോസിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സിന് മൂന്ന് വിക്കറ്റ് വിജയം. അവസാന ഓവറില്‍ അഞ്ച് പന്ത് ശേഷിക്കെ സ്‌ട്രൈക്കേഴ്‌സ് 136 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഹീറോസിനസ്‌ട്രൈക്കേഴ്‌സ് 35/5 എന്ന കോറില്‍ കീഴ്‌പ്പെടുത്തി.

ക്രളാ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി മണിക്കുട്ടന്‍ സന്തോഷ് ശിബ്ല, ബിനീഷ് കൊടിയേരി, വിവേക് ഗോപന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സിന് ഓപ്പണര്‍മാരായ നിവിന്‍ പോളിയും രാജീവ് പിളളയും മികച്ച തുടക്കമാണ് നല്‍കിയത്. സ്‌ട്രൈകക്േഴ്‌സിന് തുടരെ മൂന്ന് വിക്കറ്റുകല്‍ നഷ്ടമായത് ടീമിനെ സമര്‍ദ്ദത്തിലാക്കിയിരുന്നു. സുമേഷും വിവേക് ഗോപനും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെച്ചത്തിച്ചത്.

സെലിബ്രറ്റി ക്രിക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പതാക ഉയര്‍ത്തി മന്ത്രി കെ ബി ഗേണഷ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മമ്മു്ടിയായിരുന്നു മുഖ്യാത്ഥി. ഉദ്ഘാടന ചടങ്ങില്‍ വന്‍ താരനിരയാണ് അണിനിരന്നത്.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ റൈനോസിനെ ബോജ്പൂരി ദബാംഗ്‌സ് പരാജയപ്പെടുത്തി. അഞ്ച് വിക്കറ്റിനാണ് ബോജ്പൂരിന്റെ വിജയം.

Share news
error: Content is protected !!
Scroll to Top