കൊല്ലം: പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട പോലീസ് ഉദ്യാഗസ്ഥരോട് കേരളപോലിസില്‍ വിവേചനമുണ്ടെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നേല്‍ സുരേഷ്. ദളിത് വിഭാഗത്തില്‍ പെട്ട ഉദ്യേഗസ്ഥര്‍ക്ക് പ്രമോഷന് കിട്ടുമെന്നുറപ്പായാല്‍ അവരെ മനപൂര്‍വം ദ്രോഹിച്ച് പുറത്ത് ചാടിക്കുക എന്നതാണ് പോലീസിന്റെ നയമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പോലീസിലെ ഉന്നത തലങ്ങളിലാമ് ഇതിനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു. കൊല്ലത്തു വച്ചു നടക്കുന്ന കേരളപോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വഷണത്തില്‍ അവ ശരിയാണെന്നു് ബോധ്യപ്പെട്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.



