HIGHLIGHTS : തിരു: യുഡിഎഫ് രാഷ്ട്രീയം നേതൃമാറ്റത്തെകുറിച്ച് ഏറെ ചര്‍ച്ചചെയ്യപെടുന്ന വേളയില്‍
തിരു: യുഡിഎഫ് രാഷ്ട്രീയം നേതൃമാറ്റത്തെകുറിച്ച് ഏറെ ചര്‍ച്ചചെയ്യപെടുന്ന വേളയില്‍ കേരള കോണ്‍ഗ്രസ്സ് (എം) യോഗം ഇന്നു ചേരും. ഇടതുപക്ഷം അട്ടിമറിക്ക് മുതിരുമോ എന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കാത്ത അവസരത്തിലാണ് ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചേരുന്നത്.
ഇന്ന് ചേരുന്ന യോഗം മുന്‍കൂട്ടി നിശ്ചയിച്ച യോഗമാണെന്നും അടിയന്തിര യോഗമല്ലെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യമായിരിക്കും ചര്‍ച്ചചെയ്യപെടുക എന്നാണ് റിപ്പോര്‍ട്ട്.
ഭരണം അട്ടിമറിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇടതു സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഇടതു പാര്‍ട്ടികളുടെ നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്.