HIGHLIGHTS : ദില്ലി: കേരളത്തിലെ ദേശീപാതകളുടെ അറ്റകുറ്റപണികള്‍
ദില്ലി: കേരളത്തിലെ ദേശീപാതകളുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനായി ദേശീയ പാത അതോറിറ്റിക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് നിര്‍ദ്ദേശം നല്കി. 30 മീറ്റര്‍ വീതി നിലനിര്‍ത്തി വികസിപ്പിക്കുവാനാണ് മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
ഇതെ കുറിച്ച് ഓസ്കാര്‍ ഫെര്‍ണാണ്ടസ് വികെ ഇബ്രാഹീം കുഞ്ഞുമായി ചര്‍ച്ച നടത്തി. നിലവിലുള്ള ദേശീയ പാതക്ക് മുകളിലൂടെ സമാന്തര പാത നിര്‍മ്മിച്ച് തായ്വാന് സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ മാതൃകയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.
