കേദാര്‍നാഥ് യാത്ര പുനരാംരംഭിക്കുന്നു

Kedarnath_routeഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കേദാര്‍നാഥിലേക്കുള്ള തീര്‍ഥയാത്ര പുനരാംരംഭിക്കും. ഒക്‌ടോബര്‍ മുതലാണ് യാത്ര പുനരാംരംഭിക്കുക. അതേ സമയം കേടുപാടുള്ള റോഡുകള്‍ ഉള്ളതിനാല്‍ താരതമേ്യന കുറച്ച് തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ആദ്യഘട്ടത്തില്‍ യാത്രയ്ക്ക് അനുവാദം നല്‍കുകയൊള്ളൂ. സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ മാധ്യമങ്ങളോട് പറഞ്ഞു.

പ്രകൃതി ക്ഷോഭം സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും ഭൂരിഭാഗം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കൊന്നും തന്നെ സാരമായ കേടുപാട് പറ്റിയിട്ടില്ലെന്നും മസൂറി, നൈനിത്താള്‍, ഋഷിഗേശ്,റാണിഖേത് എന്നിവിടങ്ങള്‍ സുരക്ഷിതമാണെന്നും സഞ്ചാരികള്‍ക്ക് അവിടെ സന്ദര്‍ശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top