കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍

KSRTCതിരു: അന്താരാഷ്‌ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും കെ.എസ്‌.ആര്‍.ടി.സി.യും സംയുക്തമായി കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ പതിയ്‌ക്കുന്നു.
ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതം, ഹരിതവല്‍ക്കരണം, ജൈവകൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ്‌ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളില്‍ പതിക്കുന്നത്‌.
കോട്ടയം ബസ്‌ ഡിപ്പോയില്‍ ഉച്ചയ്‌ക്ക്‌ 12.30 ന്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളില്‍ പരിസ്ഥിതി സന്ദേശ സ്റ്റിക്കറുകള്‍ പതിച്ച്‌ വനം, ഗതാഗത വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും.

Related Articles