HIGHLIGHTS : ദോഹ: ബിന്‍ മഹമൂദില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ
ദോഹ: ബിന്‍ മഹമൂദില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മതില് ഇടിഞ്ഞ് ഇന്ത്യക്കാരനായ തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനില്‍ നിന്നുള്ള കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മദന്‍ലാല്‍ (35) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു മാസം മുമ്പാണ് ഇയാള്‍ ഖത്തറില്‍ ജോലിക്കെത്തിയത്. ജോഗീന്ദര്‍ സിംഗ് എന്ന ഇന്ത്യക്കാരനും ഒരു നേപ്പാള്‍ പൗരനുമാണ് പരുക്കേറ്റ് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ജോഗീന്ദര്‍ സിംഗും രാജസ്ഥാന് സ്വദേശിയാണെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. ബദരിയ്യ സിഗ്നലിന് സമീപം അല്‍സദ്ദ് റോഡിലാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയുടെ ജോലികള്‍ നടക്കുന്നതിനിടെ ഭൂഗര്‍ഭ ഭാഗത്ത് കെട്ടിയ ചുറ്റുമതില്‍ ഇടിഞ്ഞ് തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക