കെകെ ലതിക എംഎല്‍എയെ റോഡില്‍ തടഞ്ഞു

നാദാപുരം :കുറ്റിയാടി എംഎല്‍എ കെക ലതികയെ പന്ത്രണ്ടംഗസംഘം റോഡില്‍ തടഞ്ഞു. ചൊവ്വാഴ്ച രാത്രിയില്‍ ചൊക്യാട് വച്ചാണ് ലതിക സഞ്ചരിച്ചിരുന്ന കാര്‍ ജീപ്പും ബൈക്കുകളും ഉപയോഗിച്ച് തടയുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത എംഎല്‍എയെ അസഭ്യ പറയുകയും തട്ടിക്കയറുകയും ചെയ്തു. എംഎല്‍എയുടെ ഡ്രൈവര്‍ കെ മോഹനന് നേരെ കയ്യേറ്റശ്രമവുമുണ്ടായി. അക്രമിസംഘം സഞ്ചരിച്ച ബൈക്കുകളും ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എംകോരന്‍ അനുസ്മരണപരിപായിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു എംഎല്‍എ. എംഎല്‍എയുടെ ഭര്‍ത്താവും സിപിഎം നേതവുമായ മോഹനന്‍മാസ്റ്ററുടെ വീടിനടുത്തുള്ള കുനിയില്‍ പീടിക മുക്കിനടുത്ത് വച്ചാണ് തടഞ്ഞത്. പ്രതികള്‍ക്കായുള്ള അമ്പേഷണം ഊര്‍ജിതമാക്കിയതായി കേസന്വേഷിക്കുന്ന വളയം പോലീസ് അറിയിച്ചു

Share news
error: Content is protected !!
Scroll to Top