കെഎസ്ആര്‍ടിസി പൂട്ടും;ആര്യാടന്‍

HIGHLIGHTS : കൊച്ചി: സംസ്ഥനത്ത് ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍

cite

കൊച്ചി: സംസ്ഥനത്ത് ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

കേന്ദ്രസര്‍ക്കാറിന്‍ വിശ്വാസമില്ലെന്നും ഈ നിലയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും ആര്യാടന്‍ പറഞ്ഞു. 90 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഒരുമാസം നഷ്ടം. ഈ അവസ്ഥയില്‍ കെഎസ്ആര്‍ടിയടെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് താന്‍ നേരത്തെ തന്ന നിയമ സഭയില്‍ അറിയിച്ചതാണെന്നും ആര്യാടന്‍ പറഞ്ഞു.

പെന്‍ഷന്‍ നല്‍കാന്‍ 35 കോടി രൂപി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ വിഷയം ബജറ്റില്‍ ഉടന്‍ ചര്‍ച്ചചെയ്തില്ലെങ്കില്‍ അധികം വൈകാതെ കെഎസ്ആര്‍ടിസി പൂട്ടേണ്ടി വരുമെന്നും ആര്യാടന്‍ മുന്നറിയിപ്പ് നല്‍കി.

കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയത് ഇന്നലെ വീണ്ടും ഡീസല്‍ വില വര്‍ദ്ധിച്ചതാണ്. ഒറ്റയടിക്ക് ലിറ്ററിന് 1.19 രൂപയാണ് വെള്ളിയാഴ്ച വര്‍ദ്ധിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!