കെഎസ്ആര്‍ടിസി; ജീവനക്കാരെ പിരിച്ചുവിടുന്നു.

HIGHLIGHTS : തിരു: കെഎസ്ആര്‍ടിസിയില്‍ ബോഡിനിര്‍മാണ ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചുവിടാനൊരുങ്ങുന്നു.

തിരു: കെഎസ്ആര്‍ടിസിയില്‍ ബോഡിനിര്‍മാണ ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചുവിടാനൊരുങ്ങുന്നു. കെഎസ്ആര്‍ടിസിയില്‍ ബോര്‍ഡി നിര്‍മാണത്തിനായി നിലവില്‍ 651 എ പാനല്‍ ജീവനക്കാരാണുള്ളത്. ഈ ജീവനക്കാരില്‍ തിരുവനന്തപുരത്ത് ജോലിചെയ്യുന്ന 28 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാനേജ്‌മെന്റ് വരും ദിനങ്ങളില്‍ കോഴിക്കോട്, മാവേലിക്കര, ആലുവ, എടപ്പാള്‍ വര്‍ക്കുഷോപ്പുകളില്‍ നിന്നും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം തുടരുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ശബരിമല സീസണ്‍ തുടങ്ങാറായിട്ടും കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ ഒന്നും തന്നെ നിരത്തിലിറക്കാന്‍ തയ്യാറെടുപ്പും നടത്തതിനെതിരെയും ആരോപണം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.

കെഎസ്ആര്‍സിയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്കെതിരെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!