HIGHLIGHTS : തിരു: ഡീസല്‍ വില വര്‍ദ്ധനവുണ്ടായിട്ടും യാതൊരു തരത്തിലുള്ള ഇടപെടലുകളും

തിരു: ഡീസല്‍ വില വര്‍ദ്ധനവുണ്ടായിട്ടും യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താത്ത സര്‍ക്കാറിന്റെ നിസംഗത കെഎസ്ആര്‍ടിസിയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെഎസ് ആര്‍ടിസി സര്‍വ്വീസുകള്‍ വ്യാപകമായ് വെട്ടിച്ചുരുക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാലക്കാട്, കോയമ്പത്തൂര്‍ മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. മലപ്പുരത്ത് 35 സര്‍വ്വീസുകളും കണ്ണൂരില്‍ 22 സര്‍വ്വീസുകളും നിര്‍ത്തലാക്കി.
അതെ സമയം കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ലാഭകരമായ ഈ റൂട്ടുകള്‍ കൂടി ഇതോടെ കെഎസ്ആര്‍ടിയിയുടെ ബാധ്യതാ ലിസ്റ്റില്‍ ഉള്‍പെടാന്‍ പോവുകയാണ്.
പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി ആര്യടാന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ സിഐടിയു ഐഎന്‍ടിയുസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടലിന് ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്.