HIGHLIGHTS : കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. എണ്ണ കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും അധിക വില ഈടാക്കരുതെന്നും ഹൈക്കോടതി. പൊതു വിപണിയിലെ വിലയില്‍ ഡീസല്‍ ലഭ്യമാക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ ഈ ഉത്തരവ്.
ഡീസലിന്റെ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഐഒസി നേരത്തെ വാദിച്ചിരുന്നു. അതേ സമയം കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ വിമുഖത കാട്ടിയ ഐഒസി നേരത്തെ തമിഴ്‌നാടിന് സബ്‌സിഡി അനുവദിച്ചിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവിനെതുടര്‍ന്നാണ് തമിനാടിന് കമ്പനി സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ തയ്യാറായത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.