HIGHLIGHTS : കോട്ടയം: കേരള രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഐക്യജനാധിപത്യമുന്നണി
കോട്ടയം: കേരള രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഐക്യജനാധിപത്യമുന്നണി സംവിധാനം കൂടുതല്‍ ദുര്‍ബലമാകുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിലും സോളാര്‍ വിവാദത്തിലും പെട്ട് സര്‍ക്കാരിന്റെ പ്രതിഛായ ദിനംതോറും നഷ്ടപ്പെടുന്നതിനിടെയാണ് മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ കേരളകോണ്‍ഗ്രസ്സ് നേതാവ് മാണിയെ മുഖ്യമന്ത്രയാക്കി പ്രശ്‌നം തീര്‍ക്കണമെന്ന വാദം ഉയര്‍ന്ന് കേള്‍ക്കുന്നത്
ഇതാദ്യമായി ഉന്നയിച്ചത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ്. ഇതിനു പിന്നാലെ കേരളകോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ് മാണിസാര്‍ മുഖ്യമന്ത്രിയായി കാണാന്‍ കേരളാകോണ്‍ഗ്രസ്സുകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞു.. എന്നാല്‍ ഗ്രൂപ്പ് തിരഞ്ഞുള്ള തല്ലിനിടെ പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ വലിയ വിലകൊടുത്തില്ല. എന്നാല്‍ ഇന്ന് കെഎം മാണി തന്നെ താന്‍ മുഖ്യമന്ത്രിയാകണമെന്ന ആവിശ്യവുമായി സിപിഎം മുന്നോട്ട് വന്നാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കുമെന്ന് പറഞ്ഞതും ഇതിനോട് അനുകൂലമായി സിപിഎം പ്രതികരിക്കുകയും ചെയ്തതോടെയാണ് മറ്റൊരു രാഷ്ട്രീയ ധ്രൂവീകരണത്തിന് കേരളത്തില്‍ കളമൊരുങ്ങുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

. നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫിന് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനും മുന്നണി തകരാതിരക്കണമെങ്ങിലും മാണി ആവിശ്യപ്പെടുകയാണങ്ങില്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കേണ്ടി വരും. എന്നാല്‍ ഇത് കോണ്‍ഗ്രസിലെ ഭൂരിപക്ഷവും മുസ്ലീംലീഗും ഒരിക്കലും സമ്മതിക്കില്ല. ഒരു ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി മാണിയെ തൃപ്തിപെടത്താന്‍ ലീഗ് ഒരിക്കലും അനുവദിക്കില്ല.
പിന്നെ മാണിക്ക് തന്റെ എക്കാലത്തെയും ആഗ്രഹമായ മുഖ്യമന്ത്രികസേരയിലിരിക്കാന്‍ എല്‍ഡിഎഫ് സഹായെ തേടിയേ തീരു. ഇവിടെയാണ് മാണി ഇന്ന് നടത്തിയ വെളിപ്പെടുത്തലുകളുടെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ദില്ലിയില്‍ നിന്ന് ഇതിനോടുള്ള പ്രതികരണവും. പ്രസക്തമാകുന്നത്
മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടു വന്ന് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതു തന്നെയാണ് സിപിഎം ലക്ഷ്യമിടുന്നത്.ഇതിനായി മാണി മുഖ്യമന്ത്രിയാകുന്ന ഒരു സംവിധാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ സിപിഎം കേരളഘടകത്തിന് കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചു കഴിഞ്ഞു, മാണിയുടെ കേരളകോണ്‍ഗ്രസ്സിനു പുറമെ സോഷ്യലിസ്റ്റ് ജനതയുടെ ഒരു വിഭാഗവും മുന്നണി വിടുമെന്നാണ് സുചന.. ഇത് സംഭവിക്കുകയാണങ്ങില്‍ കേരളത്തില്‍ സിച്ച് മുഹമ്മദ്‌കോയക്ക് ശേഷം ദേശീയ പാര്‍ട്ടകളില്‍ നിന്നെല്ലാതെ ഒരു മുഖ്യനെ കുടി നമുക്ക് ലഭിക്കും.