കൂട്ടുമൂച്ചിയില്‍ വ്യാപകമായി ലിമിറ്റഡ് സ്റ്റോപ് ബസ്സുകള്‍ തടഞ്ഞു

വള്ളിക്കുന്ന്: താനൂര്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന കൊടക്കാട്ട് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ വ്യാപകമയി തടഞ്ഞു. കോഴിക്കോട് തിരൂര്‍ റൂട്ടുകളില്‍ ഓടുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളാണ് നാട്ടുകാര്‍ തടഞ്ഞത്.

ഇതുവഴി കുതിച്ച് പായാറുള്ള ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ്സുകള്‍ കുറെ സമയം തടഞ്ഞുവെച്ചതിനു ശേഷമാണ് ഓട്ടം തുടരാനനുവദിച്ചത്.

പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ വികാരം കണക്കിലെടുത്ത് പ്രശ്‌നത്തിലിടപെട്ടില്ല.

Share news
error: Content is protected !!
Scroll to Top