HIGHLIGHTS : ചെന്നൈ: കൂടംകുളത്ത് ആണവനിലയത്തിനെതിരെ ആണവവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും കടല്‍ ഉപരോധം.
പീപ്പിള്‍സ് മൂവമെന്റ് എഗയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധസമരം നടക്കുന്നത്. കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളിലെ മത്സ്യത്തൊവിലാളികളും കര്‍ഷകരും ചെറുകിട വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരം ചെയ്തതിന് അറസ്റ്റ്‌ചെയ്ത മുഴുവന്‍ പ്രതിനിധികളെ വിട്ടയക്കുക, പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക. കൂടംകുളം പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് സമരസമിതിയുടെ ആവശ്യങ്ങള്‍.
കൂടംകുളത്ത് ഉപരോധത്തെ തടയാന്‍ കനത്ത സുരക്ഷാ സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.