കുവൈറ്റില്‍ ഗതാഗതനിയമം ലംഘിച്ചതിന് വിദേശികളെ നിന്ന് നാടു കടത്തുന്നു

HIGHLIGHTS : ഗതാഗതനിയമം ലംഘിച്ചതിന് 213 വിദേശികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി.

കുവൈത്ത് :ഏതാനും ദിവസങ്ങളായി കൂവൈത്തില്‍ നടക്കുന്ന പരിശോദനയുടെ ഭാഗമായി കണ്ടെത്തിയവരെയാണ് നാടുകടത്തിയത്. 9000 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി.
രാജ്യത്ത് ഗതാഗതക്കുരിക്ക് നിയന്ത്രണാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വാഹനപരിശോധന കര്‍ക്കശമാക്കിയത്
ഗതാഗതനിയമലംഘനത്തിന്റെ പേരില്‍ വിദേശികളെ നാടുകടത്തിയതിനെതിരെ കുവൈത്ത് ലേബര്‍ യൂണിയന്‍ വകുപ്പില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്ന് കഴിഞ്ഞു, നാടുകടത്തല്‍ നടപടി കുവൈത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാകുമെന്ന് അബ്ദുല്‍ റഹ്മാന്‍ അനല്‍ ഗാനെം അഭിപ്രായപ്പെട്ടു.
എന്നാല്‍ തുടര്‍ച്ചയയി ഗതാഗതനിയമം ല്ഘിക്കുന്നവരെയാണ് നാടകടത്തു ന്നതെന്ന് കുവൈത്ത് ഗതാഗതവകപ്പു മന്ത്രി മേജര്‍ ജനറല്‍ അബദ്ുല്‍ ഫത്താഹ് അല്‍ അലി വ്യക്തമാക്കി.

പ്രധാനമായും ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍, രണ്ട് തവണ ചൂവപ്പ് സിഗ്നല്‍ ലംഘിച്ചവര്‍, പ്രൈവറ്റ് വാഹനമുപയോഗിച്ച് ടാക്്‌സിയോടിച്ചവര്‍ എന്നിവരാണ് കുടുങ്ങിയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!