HIGHLIGHTS : മലപ്പുറം : കുറ്റിപ്പുറം റെയില്‍വേ മേല്‍പാലത്തിനു
ഫോട്ടോസ്: സജിരാജ് കുറ്റിപ്പുറം.
മലപ്പുറം : കുറ്റിപ്പുറം റെയില്‍വേ മേല്‍പാലത്തിനു സമീപം ദേശീയ പാതയില്‍ കാറില്‍ സ്വകാര്യ ബസ്സിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ അത്തോളി സ്വദേശി സുബ്രഹ്മണ്യന്റെ മകള്‍ സുമീറ,കൃഷ്ണന്‍കുട്ടി, ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യനും ഭാര്യ പദ്മാവതിക്കും പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.10 നാണ് അപകടം ഉണ്ടായത്.
അത്തോളിയില്‍ നി്ന്നും ഗുരുവായൂരിലേക്ക് കാറില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടത്.
അപകടസ്ഥലത്ത് ഒരു ഇന്നോവ കാര്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് കാറിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റൗഫിന് പരിക്കേറ്റു. ഇയാളെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.