കുപ്രസിദ്ധ മാഫിയ തലവന്‍ ‘എല്‍ കോസ്’ പിടിയില്‍

മെക്ക്‌സിക്കോ: കുപ്രസിദ്ധ മാഫിയ തലവന്‍ എല്‍ കോസ് (ജോര്‍ജ് കോസ്റ്റില) പിടിയില്‍. മെക്‌സിക്കന്‍ തീരത്തെ ടാമ്പികോസ്റ്റില്‍ വെച്ചാണ് ഇയാള്‍ നേവിയുടെ പിടിയിലായത്.

ഒട്ടനവധി ലഹരിമരുന്ന്, ആയുധ ഇടപാട് കേസുകളില്‍ പ്രതിയായ ഇയാള്‍ ഗള്‍ഫ് കാര്‍ട്ടല്‍ എന്ന സംഘത്തിന്റെ തലവനാണ്. 30 നാവികര്‍ചേര്‍ന്നാണ് ഇയാളെ ടമ്പികോയിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാലിന്‍ നിന്നും രണ്ട് മെഷിന്‍ ഗണ്ണുകളും, നാലു പിസ്റ്റലുകളും, 500 ഓളം വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടികൂടി.

ഇയാളുടെ തലക്ക് 2.2 മില്ല്യണ്‍ ഡോളര്‍ മെക്‌സിക്കോ ഭരണകൂടവും യു എസ് 5 മില്ല്യണ്‍ ഡോളറുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍കോസ് പിടിയിലായതോടെ ലഹരിമരുന്നു കടത്ത് മാഫിയാനീക്കങ്ങള്‍ക്കെതിരെ മെക്‌സിക്കോ ഭരണകൂടം ആരംഭിച്ച പോരാട്ടത്തിന് പകുതി വിജയം കണ്ടതായി അധികൃതര്‍ അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top