കുടുംബയാത്ര ഇനി മഹീന്ദ്ര ക്വാന്‍ഡോവില്‍

കുടുംബസമേതം ഇനിയുള്ള യാത്ര രാജകീയമാക്കാന്‍ മഹീന്ദ്ര തന്റെ ഏറ്റവും ചെറിയ എസ്യുവി മോഡലായ ക്വാന്‍ഡോ പുറത്തിറക്കാന്‍ പോകുന്നു. അടുത്തമാസം ഈ കിടിലന്‍ എസ്യുവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

നാലുമീറ്റര്‍ താഴെ നീളം വരുന്ന ഇതിന്റെ വില നാലരലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെയാണ്.

ഇടക്കാലത്തായി കാര്‍ പ്രേമികള്‍ എസ്യുവികള്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് മഹീന്ദ്രയും ഇത്തരത്തില്‍ ഒരു പുത്തന്‍ മാറ്റത്തോടെ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചത്.പ്രധാനമായും ഡീസല്‍ ഹാച്ച്ബാക്ക്,എന്‍ട്രി ലെവല്‍ സെഡാന്‍ എന്നീ മോഡലുകള്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഈ മോഡല്‍ പുറത്തിറക്കുന്നത്.

Share news
error: Content is protected !!
Scroll to Top