HIGHLIGHTS : കോഴിക്കോട് : വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്
കോഴിക്കോട് : വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിന് വേണ്ടത്ര തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പേര്‍ട്ടിനെ തുടര്‍ന്ന് കേസ് എഴുതിതള്ളി. കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസ് അട്ടിമറിക്കാനായി ജഡ്ജിമാരെവരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന അദേഹത്തിന്റെ ബന്ധുവായ കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പുനഃരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

നൂറിലധികം സാക്ഷികളെ വിസ്തരിച്ച ശേഷം ഒന്നര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് എഴുതിതള്ളിയത്.
അതെസമയം അന്വേഷണ സംഘത്തിന്റെ നിലപാട് അസാധാരണമാണെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എങ്ങിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയെന്ന് അന്വേഷണക്കണമെന്നും കേസില്‍ പോരാട്ടം തുടരുമെന്നും വി എസ് ഇക്കാര്യത്തില്‍ പ്രതികരിച്ചു.
കേസ് അട്ടിമറിച്ചതാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ആവശ്യമെങ്കില്‍ മേല്‍ക്കോടതിയില്‍ പോവുമെന്നും റൗഫ് വെളിപ്പെടുത്തി.