HIGHLIGHTS : ദില്ലി: വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) റദ്ധാക്കി.
പത്തു മാസത്തോളമായി മുന്നറിയിപ്പില്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനാലാണ് നടപടി. സേനവനം സംബന്ധിച്ചുള്ള വിശദീകരണം ഒക്ടോബര്‍ ഇരുപതിനുള്ളില്‍ നല്‍കാന്‍ ഡിജിസിഎ നിര്‍ദേശം നല്‍കിയിരുന്നു.

കിങ്ഫിഷര്‍ നഷ്ടത്തിലാണെന്നു പറഞ്ഞ് ജീവനകാര്‍ക്ക് ശമ്പളം നല്‍കാതായതോടെയാണ് ജീവനക്കാരും എഞ്ചിനിയര്‍മാരും പെലറ്റുമാരും സമരത്തിലായതോടെ കിങ്ഫിഷറിന്റെ പ്രവര്‍ത്തനം പൂര്‍ണമായ് നിലക്കുകയായിരുന്നു.
7,057 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. കൂടാതെ 6,000 കോടിയുടെ നഷ്ടവും കമ്പനിക്കുണ്ടായിട്ടുണ്ട്. ഇതിനെല്ലാം പുറെമെയാണ് ഇപ്പോള്‍ ലൈസന്‍സ് റദ്ധാക്കിയിരിക്കുന്നത്.